മുസ്ലീങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ ഗുരുദ്വാരകള്‍ തുറന്നുനല്‍കി സിഖ് മതസ്ഥര്‍
ഗുഡ്ഗാവില്‍ തീവ്ര ഹിന്ദുത്വപ്രവര്‍ത്തകര്‍ നിസ്‌കാരം തടഞ്ഞതിനെ തുടര്‍ന്ന് സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഗുരുദ്വാരകള്‍ മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി തുറന്നുനല്‍കി. സദര്‍ ബസാറിലെ ഗുരുദ്വാര മുസ്ലിം സഹോദരങ്ങള്‍ക്ക് തുറന്നുനല്‍കിയിട്ടുണ്ടെന്നാണ് ഹേംകുന്ത് ഫൗണ്ടേഷന്റെ പ്രസിഡന്റ് ഹര്‍തീരത് സിംഗ് പറഞ്ഞത്. സോന ചൗക്ക് ഗുരുദ്വാരയും മുസ്ലിങ്ങള്‍ക്ക് വേണ്ടി തുറന്നുനല്‍കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ നിശബ്ദരായ കാണികളായിരിക്കില്ലെന്ന് സോനാ ചൗക്ക് ഗുരുദ്വാരയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സിന്ധു പറഞ്ഞത്. 1934 ല്‍ നിര്‍മ്മിച്ച സോന ചൗക്ക് ഗുരുദ്വാരയാണ് ഏറ്റവും പഴയ സിഖ് […]
