കനത്ത മഴ: ട്രാക്കില്‍ വെള്ളക്കെട്ട്, സിഗ്‌നല്‍ തകരാര്‍, ട്രെയിന്‍ ഗതാഗതം താറുമാറായി
കനത്ത മഴയെത്തുടര്‍ന്നു റെയില്‍ട്രാക്കില്‍ വെള്ളക്കെട്ടുണ്ടായതും സിഗ്‌നല്‍ തകരാറുകളും കാരണം എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി തിരികെ മടങ്ങി പോകേണ്ട ജനശതാബ്ദി എക്‌സ്പ്രസ് നിലവില്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. കോട്ടയം വഴി പോകേണ്ട ഈ ട്രെയിന്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ വെള്ളക്കെട്ടിനെ തുടര്‍ന്നാണ് സിഗ്നല്‍ തകരാര്‍. കണ്ണൂര്‍ ജനശതാബ്ദിയും, പരശുറാം എക്സ്പ്രസും വൈകിയോടുന്നു. നിസാമുദീന്‍-മംഗള എക്സ്പ്രസ് നോര്‍ത്ത് സ്റ്റേഷനിലും, കൊല്ലം-എറണാകുളം […]
