National News

കർഷക പ്രക്ഷോഭം; സിംഘു അതിർത്തിയിൽ വെടി വെപ്പ്

  • 8th March 2021
  • 0 Comments

കർഷക പ്രക്ഷാഭം തുടരുന്ന ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ അജ്ഞാർ വെടിയുതിർത്തതായി കർഷകർ. അന്താരാഷ്​ട്ര വനിത ദിനത്തോടനുബന്ധിച്ച്​ ആയിരക്കണക്കിന്​ വനിത കർഷകർ ട്രാക്​ടറുകളിൽ ഡൽഹിയിലേക്ക്​ തിരിക്കുന്നതിനിടെയാണ്​ സംഭവം. ഞായറാഴ്ച രാത്രിയാണ്​ സംഭവം നടന്നത്. കാറിലെത്തിയ അജ്ഞാതസംഘം ആകാശത്തേക്ക്​ വെടിയുതിർക്കുകയായിരുന്നു. പ്രതിഷേധ സ്​ഥലത്തിന്​ സമീപം ഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ്​ സംഭവം​. അക്രമികൾ പ്രക്ഷോഭ സ്​ഥലത്തേക്ക്​ എത്തിയത്​ പഞ്ചാബ്​ രജിസ്​ട്രേഷൻ കാറിലാണെന്ന്​ പൊലീസ്​ പറഞ്ഞു.

error: Protected Content !!