National News

സിദ്ദിഖ്‌ കാപ്പന്റെ വിടുതൽ ഹർജി; ഏപ്രിൽ 11 ലേക്ക് മാറ്റി

  • 31st March 2023
  • 0 Comments

സിദ്ദിഖ്‌ കാപ്പന്റെ സമർപ്പിച്ച വിടുതൽ ഹർജി ഏപ്രിൽ 11 ലേക്ക് മാറ്റി. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ്‌ കാപ്പൻ്റെ ആവശ്യം. 27 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. റിപ്പോട്ടിങ്ങിന് വേണ്ടി പോയ സമയത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്നും പൊലീസിന് […]

Kerala

കോഴിക്കോട് സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റി

  • 5th October 2022
  • 0 Comments

കോഴിക്കോട്: സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിയെന്ന് സംഘാടകർ. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗൺ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം കെ രാഘവൻ എം പി, മുനവറലി തങ്ങൾ, കെ കെ രമ ഉൾപ്പടെയുള്ളവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘർഷ സാധ്യതയുള്ളതിനാൽ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എൻഐഎയ്ക്കും പരാതി നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ബിജെപി നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

National News

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ; ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

  • 1st March 2022
  • 0 Comments

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുംഎഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിലും അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി.ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ നിര്‍ദേശം. ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഹാത്‌റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്

National News

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് കാപ്പന്‍ കോടതിയെ അറിയിച്ചു. എട്ട് മാസത്തിലധികമായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. ഈയടുത്താണ് അദ്ദേഹത്തിന്റെ മാതാവ് മരിച്ചത്. കുറ്റപത്രം നല്‍കിയെങ്കിലും കുറ്റങ്ങള്‍ തെളിയിക്കാനായിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സിദ്ദിഖ് […]

National News

സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ല;മധുര കോടതി

  • 16th June 2021
  • 0 Comments

മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് കോടതി. കാപ്പന്‍റെ കൂടെ അറസ്റ്റിലായ അതീഖ് റഹ്മാൻ, ആലം, മസൂദ് എന്നിവർക്കെതിരെയുള്ള കുറ്റവും മധുര കോടതി റദ്ദാക്കി. ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ എത്തിയ സംഘം എന്നാരോപിച്ചാണ് 2020 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടന്ന് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്. എന്നാൽ, കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകൾ […]

National News

സിദ്ദിഖ് കാപ്പന്റെ ജീവൻ അപകടത്തിൽ; മുഖ്യമന്ത്രി ഇടപെടണം; റൈഹാന സിദ്ധീഖ്

  • 25th April 2021
  • 0 Comments

സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും ആശുപത്രിയേക്കാൾ ഭേദം ജയിലാണന്നും റൈഹാന ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇടപെടൽ ഉണ്ടായില്ല. മലയാളി എന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും റൈഹാന വ്യക്തമാക്കി. സിദ്ധീഖ് കാപ്പനെ ശൗചാലയത്തിൽ പോലും പോകാൻ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണ്. നാലു ദിവസമായി കാപ്പൻ ഭക്ഷണം കഴിച്ചിട്ടില്ലന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖ് കാപ്പന്റെ ദുരവസ്ഥയിൽ ഇടപെടണമെന്ന് ചീഫ് […]

error: Protected Content !!