സിദ്ദിഖിന്റെ കൊലപാതകം നടന്ന ഹോട്ടലിന് ലൈസൻസില്ല; അടച്ചു പൂട്ടാൻ നിർദേശം
കോഴിക്കോട് ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടല്‍ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടാൻ ഉത്തരവിട്ട് കോര്‍പ്പറേഷന്‍. ലൈസൻസിന് പുറമെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഹോട്ടലിനില്ലായിരുന്നു എന്നും പരിശോധനയില്‍ വ്യക്തമായി. തുടർന്നാണ് പൂട്ടാൻ നോട്ടീസ് നൽകിയത്. ഒരു വര്‍ഷം മുമ്പ് മലിനീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ഡി കാസ ഹോട്ടലിനെതിരെ പരാതി നല്‍കിയിരുന്നു. അന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഹോട്ടല്‍ […]
