പടനിലം എല്‍പി സ്‌കൂളിനെ കൈപിടിച്ചു കയറ്റിയ പ്രധാന അധ്യാപകന്‍
പടനിലം സ്‌കൂളിന്റെ പുതിയ കെട്ടിടം 30 ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ എല്ലാവരും കടപ്പെട്ടിരിക്കുന്നത് സ്‌കൂളിനെ മാറ്റിമറിച്ച ഒരാളോടാണ്. സ്‌കൂളിനെ പ്രധാന അധ്യാപകനായ സിദ്ധിഖ് മാസ്റ്ററോഡ്. ഇത്രയേറെ സ്‌കൂളിനെയും കുട്ടികളെയും സ്‌നേഹിക്കുന്ന അധ്യാപകന്‍ വേറെയുണ്ടാവില്ല. ഏത് സ്‌കൂളായാലും അവിടെ വിദ്യാര്‍ത്ഥികള്‍ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും മികച്ച അടിസ്ഥാന സൗകര്യത്തോടെ പഠനം നടത്തണം എന്ന് സിദ്ധിഖ് മാഷിന് നിര്‍ബന്ധമാണ്. കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്‌കൂളായ മെഡിക്കല്‍ കോളേജ് മോഡല്‍ സ്‌കൂളില്‍ നിന്നും പ്രമോഷനായാണ് ഏറെക്കാലത്തോളം അസൗകര്യങ്ങളുമായി വീര്‍പ്പ്മുട്ടിക്കഴിയുന്ന പടനിലം […]
