‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ…സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലികൾ’; മമ്മൂട്ടി
അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി നടൻ മമ്മൂട്ടി.മമ്മൂട്ടിക്കൊപ്പം മകൻ ദുൽഖർ സൽമാനും സിദ്ദിഖിനെ കാണാനെത്തി. ലാൽ അടക്കമുള്ള സിദ്ദിഖിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാൻ എത്തിയിട്ടുണ്ട്. ഉച്ചക്ക് 12 മണിവരെയാണ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. വൈകിട്ട് 6 മണിക്ക് സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം. ‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ…അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി’ എന്നാണ് […]

