സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാന്‍ സുപ്രിംകോടതിയുടെ അനുമതി; ജാമ്യാപേക്ഷ നല്‍കാന്‍ നടപടി സ്വീകരിക്കാം

  • 20th November 2020
  • 0 Comments

ഹത്റാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പോകുന്നതിനിടെ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാന്‍ സുപ്രിംകോടതിയുടെ അനുമതി. ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു . എന്നാല്‍ സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്ന് […]

സിദ്ദിഖ് കാപ്പന്റെ ജാമ്യം; യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്

  • 16th November 2020
  • 0 Comments

ഹാഥ്‌റസിലെ ബലാത്സംഗകൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ പൊലീസിനും യുപി സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും, യുപി സര്‍ക്കാരിനും പൊലീസിനും എന്താണ് പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കെയുഡബ്ല്യുജെ ദില്ലി ഘടകം നല്‍കിയ ഹര്‍ജിയില്‍ […]

error: Protected Content !!