National News

കർണാടക: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തിസ്ഗഢ് […]

National Trending

സിദ്ധരാമയ്യയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലം കണ്ടെത്താനാകാതെ കോണ്‍ഗ്രസ്

  • 19th March 2023
  • 0 Comments

ബെംഗളൂരു: കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലം കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ കോലാറില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സിദ്ധരാമയ്യയ്ക്ക് ആ സീറ്റ് നല്‍കേണ്ടെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചതായി സൂചനയുണ്ട്.. ബാഗല്‍കോട്ട് ജില്ലയിലെ ബദാമിയില്‍ നിന്നുള്ള എംഎല്‍എയാണ് സിദ്ധരാമയ്യ.മാസങ്ങൾക്ക് മുൻപ്, കോലാറാണ് ഇനിയുള്ള കര്‍മ മണ്ഡലമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായ കോലാറില്‍ മുതിര്‍ന്ന നേതാവിനെ ഇറക്കുന്നത് ആത്മഹത്യാപരമെന്നാണു […]

Kerala

കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് കോവിഡ്

കർണാടക: മുൻ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് കോവിഡ്. തുടർ പി[അരിശോധനകൾക്കും ചികിത്സയ്ക്കുമായി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം കർണാടക മുഖ്യ മന്ത്രി ബി സ് യെദൂരിയപ്പയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. താനുമായി സമ്പർക്കം പുകഴ്ത്തിയ മുഴുവൻ ആളുകൾ നിരീക്ഷണത്തിലേക്ക് പോകണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

error: Protected Content !!