Kerala kerala

ബലാത്സംഗ കേസ്: നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

  • 6th December 2024
  • 0 Comments

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയില്‍ ഹാജരാക്കും. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയില്‍ ഹാജരായത്. സുപ്രീം കോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. നടി പരാതി നല്കാന്‍ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിദ്ദിഖിന് നിര്‍ദ്ദേശം നല്കിയിരുന്നു. ജസ്റ്റിസ് […]

Kerala kerala National

ബലാത്സംഗ കേസ്: നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

  • 19th November 2024
  • 0 Comments

ന്യൂഡല്‍ഹി: ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും സപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. യുവനടി നല്‍കിയ പരാതിയിലാണ് ജാമ്യം. കേസ് അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  നേരത്തെ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം […]

kerala Kerala Trending

നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി

  • 22nd October 2024
  • 0 Comments

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി. സിദ്ദിഖിന്റെ ആവശ്യപ്രകാരം സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ ജാമ്യം തുടരും. ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരിക്കാൻ രണ്ടാഴ്ച സമയം വേണമെന്നായിരുന്നു സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. ഇതാണ് കോടതി അം​ഗീകരിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായെന്ന് വ്യക്തമാക്കി സുപ്രിം കോടതിയില്‍ സിദ്ദീഖ് ഇന്നലെ […]

kerala Kerala

ട്രംപിനെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത് 21 വര്‍ഷത്തിനു ശേഷം; സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് സര്‍ക്കാര്‍

  • 21st October 2024
  • 0 Comments

ന്യൂഡല്‍ഹി: നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീപീഡന കേസുകളില്‍ പരാതിനല്‍കാന്‍ വൈകുന്നതിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റര്‍ചെയ്തത് 21 വര്‍ഷത്തിനുശേഷമാണെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്. സിദ്ദിഖിന് അറസ്റ്റില്‍നിന്ന് ഇടക്കാലസംരക്ഷണം സുപ്രീംകോടതി നല്‍കിയിരുന്നു. 2016 ജനുവരി 28-ന് നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാണിച്ചായിരുന്നു […]

Kerala kerala

ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല; സിദ്ധിഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

  • 12th October 2024
  • 0 Comments

ബലാത്സംഗക്കേസില്‍ രണ്ടാം തവണ ചോദ്യംചെയ്യലിന് ഹാജരായ നടന്‍ സിദ്ദീഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു. ഉടനെ പുറത്ത് ഇറങ്ങും. സിദ്ധിഖ് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ ഇപ്പോള്‍ തന്റെ കയ്യിലില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ആദ്യ മൊഴി ആവര്‍ത്തിച്ച് സിദ്ധിഖ് ആവര്‍ത്തിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും നിഷേധിച്ചു. ഇന്നും പ്രാഥമിക വിവരശേഖരണം മാത്രം ആണ് നടന്നത്. വിശദമായ ചോദ്യം ചെയ്യല്‍ പിന്നീട് നടത്തും.

Kerala kerala

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരായി

  • 12th October 2024
  • 0 Comments

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ സിറ്റി കണ്‍ട്രോള്‍ റൂമിലാണ് അദ്ദേഹം എത്തിയത്. കേസില്‍ സിദ്ദീഖ് ചോദ്യംചെയ്യാന്‍ ഹാജരാകുന്നത് ഇതു രണ്ടാം തവണയാണ്. മകന്‍ ഷഹീനൊപ്പമാണ് സിദ്ദീഖ് സ്റ്റേഷനിലെത്തിയത്. ചോദ്യംചെയ്യല്‍ ആരംഭിച്ചതായാണു വിവരം. പ്രത്യേക അന്വേഷണസംഘത്തിലെ എസ്പി മെറിന്‍ ജോസഫും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ സിദ്ദീഖില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചത്.

kerala Kerala

നടന്‍ സിദ്ദിഖ് എവിടെ? മൂന്നാം ദിവസവും കാണാമറയത്ത്

  • 27th September 2024
  • 0 Comments

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടന്‍ സിദ്ദിഖ് കാണാമറയത്ത്. കൊച്ചിയില്‍ അടക്കം തിരച്ചില്‍ നടത്തിയെങ്കിലും പോലീസിന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് അന്വേഷണം തുടരുന്നത്. അതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്. […]

Kerala kerala Trending

നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  • 26th September 2024
  • 0 Comments

നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നോട്ടീസ് നല്‍കി. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നും നിര്‍ദേശം നല്‍കി. അതേസമയം ബലാത്സസംഗക്കേസില്‍ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് നീക്കം. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായാണ് രഞ്ജിത റോത്തഗി വഴി സിദ്ദിഖ് ഹര്‍ജി നല്‍കിയത്. സിദ്ദിഖ് […]

Kerala kerala

നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഓണായി; വിളിച്ചാല്‍ എന്‍ഗേജ്ഡ്; വ്യാപക തിരച്ചില്‍

  • 25th September 2024
  • 0 Comments

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് […]

Entertainment kerala Kerala

സിദ്ദിഖ് എവിടെ? വ്യാപക തിരച്ചില്‍; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

  • 25th September 2024
  • 0 Comments

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് […]

error: Protected Content !!