Kerala kerala

‘മൃഗീയമായി സിദ്ധാര്‍ഥനെ തല്ലി; കഴുകന്മാരെക്കാളും മോശം ആളുകളാണ്’; ഓഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം

  • 3rd March 2024
  • 0 Comments

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം. സിദ്ധാര്‍ഥനെ തല്ലിക്കൊന്നതാണെന്ന് ഓഡിയോയില്‍ പറയുന്നു. ‘മൃഗീയമായി സിദ്ധാര്‍ഥനെ തല്ലി. പട്ടിയെ തല്ലുന്നത് പോലെ അവനെ തല്ലി. ഹോസ്റ്റലിന്റെ നടുവില്‍ വെച്ചാണ് തല്ലിയത്. വരുന്നവരും പോകുന്നവരും അവനെ ബെല്‍റ്റ് കൊണ്ടും വയറുകൊണ്ടും തല്ലി. അവന്റെ ബാച്ചില്‍ ഉള്ളവര്‍ക്കും പങ്കുണ്ടെന്നും മര്‍ദിച്ചവര്‍ പുറത്ത് നല്ലവരായി അഭിനയിക്കുകയാണ്. ആരെയും വെറുതെ വിടരുത്. കഴുകന്മാരെക്കാളും മോശം ആളുകളാണ്…’ -ഓഡിയോ സന്ദേശത്തില്‍ പറയുന്നു. സുഹൃത്തിന്റെ ഓഡിയോ […]

Kerala kerala

തലവെട്ടും എന്ന് പറഞ്ഞ് ഭീഷണി; സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയിലിട്ട് തീര്‍ത്തുകളഞ്ഞ ശേഷം തൂക്കിയതാണെന്ന് അച്ഛന്‍

  • 2nd March 2024
  • 0 Comments

തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്ന് അച്ഛന്‍ ജയപ്രകാശ്. കുറ്റവാളികളെ പിടിച്ചിട്ടുണ്ടല്ലോ. ഉദ്യോഗസ്ഥരില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. എന്നാല്‍, ഇവര്‍ക്കെതിരെ ചുമത്തുന്ന കുറ്റങ്ങള്‍ നോക്കും. ഇതിനുശേഷമായിരിക്കും തുടര്‍നടപടികലെന്നും അദ്ദേഹം വ്യക്തമാക്കി. ”സിദ്ധാര്‍ഥന്റെ സുഹൃത്തുക്കളാണ് സിന്‍ജോയെ കുറിച്ച് എന്നോട് പറഞ്ഞത്. പറയാതെ പോയാല്‍ സമാധാനം കിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പുറത്തുപറഞ്ഞാല്‍ സിന്‍ജോ തലവെട്ടുമെന്ന് അവര്‍ പറഞ്ഞു. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയിലിട്ട് തീര്‍ത്തുകളഞ്ഞ ശേഷം തൂക്കിയതാണെന്ന് അവര്‍ പറഞ്ഞു. ആരോടും […]

error: Protected Content !!