ഐ എസ് ആർഒ ചാരക്കേസ്; വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. ചില റിപ്പോർട്ടുകൾ ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ഇതിനെതിരെ നമ്പി നാരായണന്റെ അഭിഭാഷകൻ രംഗത്തെത്തി. കേസ് വലിച്ചു നീട്ടാനാണ് സിബി മാത്യൂസിന്റെ നീക്കമെന്നും റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം അനുവദിക്കരുതെന്നും നമ്പി നാരായണന് വേണ്ടി അഭിഭാഷകൻ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു . തുടർന്ന് ഓൺലൈൻ വാദം ഒഴിവാക്കി കേസ് മറ്റന്നാൾ നേരിട്ട് കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.
