തമിഴ്നാട് ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടികൊലപ്പെടുത്തിയ കേസ്; പ്രതിയെ വെടിവെച്ച് കൊന്നു
ചെന്നൈ: തമിഴ്നാട് ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ എസ്ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷണ്‍മുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്. എഐഎഡിഎംകെ എംഎല്‍എ […]









