നിരവധി കാര്യങ്ങൾ ചിന്തിക്കാതെ ഏകാഗ്രതയോടെ കളിക്കുക; കോഹ്‌ലിക്ക് ഷൊഐബ് അക്തറിന്റെ ഉപദേശം
താൻ ഒരു സാദാ താരമാണെന്ന നിലയിൽ കണക്കാക്കി കളിക്കാൻ വിരാട് കോഹ്ലി ശ്രമിക്കണമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഐബ് അക്തർ. നിരവധി കാര്യങ്ങൾ കോഹ്ലി ചിന്തിക്കുന്നുണ്ടാവുമെന്നും അതെല്ലാം ഒഴിവാക്കി ഏകാഗ്രതയോടെ കളിക്കണമെന്നും സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു. “ഒരാളും ഒഴിവാവില്ല, വിരാട് കോഹ്ലി പോലും. നല്ല പ്രകടനം നടത്തിയില്ലെങ്കിൽ അദ്ദേഹവും ടീമിൽ നിന്ന് പുറത്താക്കപ്പെടും. ചില കാര്യങ്ങൾ എനിക്കിപ്പോൾ പറയാനാവില്ല. നിരവധി കാര്യങ്ങൾ കോഹ്ലി ചിന്തിക്കുന്നുണ്ടാവാം. നല്ല ഒരു മനുഷ്യനും മഹത്തായ ഒരു ക്രിക്കറ്റ് താരവുമാണ് […]