International News

ഷിന്‍സോ ആബെയെ വെടിവച്ച അക്രമിയെ തിരിച്ചറിഞ്ഞു, അറസ്റ്റിലായത് ജപ്പാന്‍ നാവിക സേന മുന്‍ അംഗം

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വെടിവച്ച അക്രമിയെ തിരിച്ചറിഞ്ഞു. 41 കാരനായ ടെസൂയ യമഗാമിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുരക്ഷാ സേനാംഗങ്ങള്‍ പിടികൂടിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജപ്പാന്‍ നാവികസേന മുന്‍ അംഗമാണ് ആക്രമി. നാര മേഖലയില്‍ വസിക്കുന്നയാളാണ് യമഗാമി. പ്രസംഗവേദിയില്‍ നിന്നിരുന്ന ആബെയുടെ പത്തടി മാറിയാണ് അക്രമി നിന്നിരുന്നത്. പ്രസംഗിക്കുന്നതിനിടെ ഷിന്‍സോയുടെ പിന്നില്‍ നിന്നും യമഗാമി വെടിവെക്കുകയായിരുന്നു. രണ്ട് തവണ വെടിവെച്ചു. ആബെയുടെ നെഞ്ചിലാണ് വെടിയേറ്റത്. വളരെ അടുത്ത് നിന്ന് വെടിയുതിര്‍ത്തതിനാലാണ് ആബെയുടെ പരിക്ക് ഗുരുതരമായതെന്നാണ് നിഗമനം. […]

International News

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം, ഒരാള്‍ കസ്റ്റഡിയില്‍

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തില്‍വച്ചാണ് സംഭവം. പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ആക്രമണമുണ്ടായതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 67കാരനായ ഷിന്‍സോ ആബെയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചിലാണ് വെടിയേറ്റത്. ഹൃദയത്തിന്റേയും ശ്വസനവ്യവസ്ഥയുടേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിന്റെ വക്കിലാണെന്ന് പ്രാദേശിക അഗ്‌നിശമന സേനയുടെ ഓഫീസ് അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്ന് തോക്ക് കണ്ടെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2006ന് ശേഷം ഒരു വര്‍ഷവും 2012 […]

Kerala News

കോഴിക്കോട് കോട്ടൂളിയില്‍ നാട്ടിലിറങ്ങിയ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു

കോഴിക്കോട് കോട്ടൂളിയില്‍ നാട്ടിലിറങ്ങിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. ഇന്നലെ കോട്ടൂളി മീമ്പാലക്കുന്നിലാണ് നാട്ടിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചത്. നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായത്. രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളള്‍ക്ക് വെടിവെച്ച് കൊല്ലാം എന്ന സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നിരുന്നു. അതേസമയം, കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ അടിമുടി […]

error: Protected Content !!