സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം ; വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ മുടങ്ങി
തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി.30ല്‍ താഴെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെഗാ വാക്‌സിനേഷൻ മുടങ്ങി. ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്നും അധികൃതര്‍. കോഴിക്കോടും വാക്‌സിന്‍ ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. ആളുകള്‍ വന്ന് മടങ്ങി പോകുന്ന അനുഭവമാണ് മിക്ക കേന്ദ്രങ്ങളിലുമുള്ളത്. മലപ്പുറത്തും 40000 ഡോസ് മാത്രമേ അവശേഷിക്കുന്നുള്ളൂ. കണ്ണൂരും അടുത്ത ദിവസത്തേക്കുള്ള വാക്‌സിന്‍ സ്റ്റോക്കില്ലെന്ന് വിവരം. വാക്സിന്‍ […]