ഏഴുപേര്‍ വെന്തുമരിച്ച തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ട് കാരണമല്ല, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരം
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മൂന്നു നില ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ വെന്തു മരിച്ച സംഭവത്തിനു പിന്നില്‍ വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നു പോലീസ് വെളിപ്പെടുത്തല്‍.ഇന്‍ഡോര്‍ നഗരത്തിലെ വിജയ് നഗര്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസം മൂന്ന് നില കെട്ടിടത്തില്‍ തീ പടര്‍ന്നത്. സംഭവത്തില്‍ 27കാരനായ ശുഭം ദീക്ഷിതിനെതിരെ പൊലീസ് കസ്റ്റഡിയിലായി. തീപിടിത്തമുണ്ടായ ഫ്‌ലാറ്റിലെ താമസക്കാരിയായ യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രതികാരം ചെയ്യാനെത്തിയ യുവാവാണ് തീപിടിത്തത്തിനു കാരണക്കാരനെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയോടു പ്രതികാരം ചെയ്യാന്‍ ഇയാള്‍ അവരുടെ […]