Local News

തുരത്താം ലഹരിയെ, അണി നിരക്കാം ഒറ്റക്കെട്ടായ് ; ഹ്രസ്വ ചിത്രവുമായി സംവിധായകൻ ദേവദാസ് കല്ലുരുട്ടി

  • 22nd October 2023
  • 0 Comments

പുതുതലമുറയെ ലഹരിയുടെ കരങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഒരുങ്ങുന്നു.  സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ ദേവദാസ് കല്ലുരുട്ടിയുടെ സംവിധാനത്തിലാണ് ഹ്രസ്വ ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണത്തിന്റെ  സ്വിച്ച് ഓൺ കർമ്മം അടുത്ത വെള്ളിയാഴ്ച കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിക്കും.സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോ​ഗം, യുവതലമുറ ലഹരിക്കെതിരെ പോരാടേണ്ടതിന്റെ അനിവാര്യത തുടങ്ങിയവ പ്രതിപാദിക്കുന്നതാണ്  ചിത്രം.ഹൃദിക് ജോം ജോഷി നായകനായി എത്തുന്ന ചിത്രത്തിൽ   […]

ജലം സംരക്ഷിക്കേണ്ട അവശ്യകത ചര്‍ച്ച ചെയ്ത് ഏഴാം ക്ലാസ്സുകാരന്റെ ഷോര്‍ട്ട് ഫിലിം

  • 13th November 2020
  • 0 Comments

ചീക്കിലോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ യദു കൃഷ്ണറാമാണ് ‘ഡ്രോപ്പ്‌സ്’ എന്ന പേരില്‍ കൂട്ടുകാരന്‍ അദിത്ത് കൃഷ്ണയ്‌ക്കൊപ്പം കാലികപ്രസക്തിയുള്ള വിഷയവുമായി ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയിരിക്കുന്നത്. ആറുമിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ഈ കൊച്ചുചിത്രം ആഗോളപരമായി നാം നേരിട്ടേക്കാവുന്ന പ്രശ്‌നം മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് യദുവാണ്. തികച്ചും സീറോ ബഡ്ജറ്റില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഡ്രോപ്പ്യില്‍ അഭിനയിച്ചിരിക്കുന്നതും യദു കൃഷ്ണ റാമും അദിത്ത് കൃഷ്ണയും ചേര്‍ന്നാണ്.

Local

ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം

Red Ink (റെഡ് ഇങ്ക്) എന്ന ചെറു സിനിമയുടേയും റിന്റണ്‍ ആന്റണി സംവിധാനം ചെയ്ത ഒടുക്കത്തെ ഒപ്രുശുമ എന്ന ഷോര്‍ട്ട് ഫിലിമിന്റേയും പ്രദര്‍ശനം 2020 മാര്‍ച്ച് 02 തിങ്കള്‍ വൈകീട്ട് 6.45 ന് നടക്കും. പട്ടേപ്പാടം, കുന്നുമ്മല്‍ക്കാട് തണല്‍ സാംസ്‌കാരിക നിലയത്തില്‍ വെച്ചാണ് പ്രദര്‍ശനം.

error: Protected Content !!