Local News

കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന; നാല് കടകളില്‍ നിന്നും പിഴയീടാക്കി

ചാത്തമംഗലം, പുള്ളന്നൂര്‍, കട്ടാങ്ങല്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഹോട്ടല്‍, ബേക്കറി, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍, ഹാര്‍ഡ് വെയര്‍ ,സ്റ്റേഷനറി കടകള്‍, സിമന്റ് കട്ടനിര്‍മ്മാണ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായി മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ കച്ചവടം നടത്തിയതും കടകളുടെ പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തിയതുമായ മൂന്ന് സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. പുകയില നിയന്ത്രണ നിയമപ്രകാരം ഒരു കടയില്‍ നിന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പിഴയീടാക്കി. പരിശോധനയ്ക്ക് ചൂലൂര്‍ […]

Kerala News

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകളുടെ പ്രതിഷേധം

  • 10th April 2022
  • 0 Comments

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിലെ കടകൾ പോലീസ് ഒഴിപ്പിക്കുന്നത് ബലം പ്രയോഗിച്ചാണെന്ന് ആരോപിച്ച് ഉടമകളുടെ പ്രതിഷേധം. കെ.റ്റി.ഡി.എഫ്.സി എം.ഡിയുടെ നിർദ്ദേശപ്രകാരം സ്റ്റാൻഡ് നവീകരണത്തിന് വേണ്ടിയാണ് കടമുറികൾ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ ഹൈക്കോടതി വിധി ഞങ്ങൾക്ക് അനുകൂലമാണെന്നും വിധി പകർപ്പ് കിട്ടുന്നതിന് മുമ്പ് അവധി ദിവസത്തിൽ കട ഒഴിപ്പിക്കാൻ നോക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് കട ഉടമകളുടെ വാദം. വൻ പൊലീസ് സന്നാഹത്തോടെയാണ് കട ഒഴിപ്പിക്കൽ പുരോ​ഗമിക്കുന്നത്.

error: Protected Content !!