അശാസ്ത്രീയ ലോക്ക് ഡൌൺ പിന് വലിക്കണമെന്നാവശ്യപ്പെട്ട്;വ്യാപാരി വ്യവസായ ഏകോപന സമിതി ഹൈക്കോടതിയിൽ
അശാസ്ത്രീയ ലോക്ക് ഡൌൺ പിൻവലിക്കണമെന്നാവശ്യവുമായി വ്യാപാരി വ്യവസായ ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജി എസ് ടി തിരികെ നല്കുന്നതടക്കം കോവിഡ് അതിജീവന പാക്കേജ് അനുവദിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്ക ണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്നും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്നും വ്യാപരികളുടെ ഭാഗത്ത് നിന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു . ഇക്കാര്യത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്. […]
