കുട്ടികൾ മിഠായി വാങ്ങാനെത്തി;ദളിതർക്ക് സാധനം വിൽക്കില്ലെന്ന് കടയുടമ,അറസ്റ്റ്,കട അടപ്പിച്ച് പോലീസ്
തമിഴ്‌നാട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടകുട്ടികളോട് ജാതിവിവേചനം കാണിച്ച കടയുടമ അറസ്റ്റിൽ. തെങ്കാശി ശങ്കരന്‍കോവില്‍ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പോലീസ് അറസ്റ്റ് ചെയ്തത്.ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മിഠായി വാങ്ങാനെത്തിയപ്പോള്‍ മഹേശ്വരന്‍ മിഠായി നല്‍കില്ലെന്ന് പറയുന്ന വീഡിയോ നേരത്തെ വലിയതോതിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. യോഗത്തിൽ ദലിത് വിഭാഗത്തിൽപ്പെട്ട ആർക്കും സാധനങ്ങൾ നൽകരുതെന്ന് തീരുമാനിച്ചതായി ഇയാൾ വിഡിയോയിൽ കുട്ടികളോട് പറയുന്നുണ്ട്.മഹേശ്വരനു പുറമേ ഗ്രാമമുഖ്യനെയും അറസ്റ്റു ചെയ്തു. മഹേശ്വരന്റെ കടയും പൊലീസ് അടപ്പിച്ചുനിങ്ങളുടെ തെരുവിലെ ആര്‍ക്കും ഇനി കടയില്‍നിന്ന് സാധനങ്ങള്‍ […]
