Kerala kerala Local

കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു; ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: മുതലക്കുളത്ത് ചായക്കടയ്ക്ക് തീപിടിച്ച് കട കത്തിനശിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രാവിലെ ആറരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ചായക്കട പൂര്‍ണമായി കത്തിനശിച്ചു. കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ഒരാള്‍ക്കാണ് പൊള്ളലേറ്റിരിക്കുന്നത്. തിരൂര്‍ സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസില്‍ നിന്ന് തീപടരുന്നത് കണ്ട അരുണാചല്‍ സ്വദേശിയായ ജീവനക്കാരന്‍ സിലിണ്ടര്‍ പുറത്തേക്ക് തട്ടിയിടുകയായിരുന്നു. പുറത്ത് വെച്ച് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് സമീപപ്രദേശങ്ങളിലെ കടകള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കാര്യമായ അപകടമില്ല.

Kerala News

തലശ്ശേരി നഗരസഭയുടെ നടപടിയില്‍ അടച്ചുപൂട്ടിയ സ്ഥാപനം തുറക്കാന്‍ അനുമതി, എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മന്ത്രി പി രാജീവ്

  • 26th August 2022
  • 0 Comments

തലശ്ശേരി നഗരസഭയുടെ നടപടിയില്‍ അടച്ചുപൂട്ടിയ ഫര്‍ണീച്ചര്‍ കട തുറക്കാന്‍ അനുമതിയായെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായിയുടെ പരാതി ലഭിച്ച ഉടന്‍ ഇടപെട്ടെന്ന് പി രാജീവ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ വ്യവസായം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. താക്കോലുമായി ഇന്നലെതന്നെ അധികൃതര്‍ ഉടമയുടെ വീട്ടിലെത്തിയതായും സംരംഭകരെ സഹായിക്കാനാണ് ഉദ്യോഗസ്ഥര്‍ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തലശേരി നഗരസഭയുടെ നടപടിയില്‍ മനംമടുത്ത് നാടുവിടേണ്ടി വന്ന രാജ് കബീറിന്റേയും ഭാര്യയുടേയും സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി […]

Kerala News

സംസ്ഥാനത്ത് ഷവര്‍മ വില്‍ക്കുന്ന കടകളില്‍ നിരന്തരമായ പരിശോധനകള്‍ ആവശ്യമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ഷവര്‍മ വില്‍ക്കുന്ന കടകളില്‍ നിരന്തരമായ പരിശോധനകളും കൃത്യമായ മേല്‍നോട്ടം വേണമെന്നും ഹൈക്കോടതി. കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച കുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയെ പത്ത് ദിവസത്തിനകം അറിയിക്കണം. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കാസര്‍കോട് സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി […]

Kerala News

മിഠായിത്തെരുവിലെ കടകള്‍ നിയന്ത്രണവിധേയമായി തുറക്കാന്‍ അനുമതി

കോഴിക്കോട്: മിഠായിത്തെരുവിലെ കച്ചവട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിംഗ് സെന്ററുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതി. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും. ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പോലീസിന് നല്‍കേണ്ടതും ഈ ഡിക്ലറേഷന്‍ സമര്‍പ്പിച്ച ശേഷം മാത്രം കട […]

Kerala News

സംസ്ഥാനത്ത് പലയിടത്തും ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം . കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെയും എറണാകുളത്തെ ബ്രോഡ് വേയിലും പൊലീസ് എത്തി കടകളടപ്പിച്ചു നേരത്തെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും ഇത്തരത്തിൽ കടകൾ അടച്ചിരുന്നു. മിഠായി തെരുവിൽ നേരത്തെ ഒരു ദിവസം ഒരു ഭാഗത്തും അടുത്ത ദിവസം മറു ഭാഗത്തും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവിശ്യം. ഗ്രീൻ സോണിൽ പെട്ട എറണാകുളത്താവട്ടെ ഒറ്റ പ്പെട്ട സ്ഥലങ്ങളിലും ആളുകൾ കുറവുള്ള സ്ഥലങ്ങളിലും കടകൾ തുറക്കാം എന്നായിരുന്നു […]

Kerala Local

കുന്ദമംഗലത്തെ ഫ്രൂട്ട്സ് കടവ്യാഴാഴ്ച 30ന് തുറക്കും. തമിഴ് നാട് സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

കുന്ദമംഗലം : കഴിഞ്ഞ ദിവസം മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനായി എത്തിയ തമിഴ് നാട് സേലം സ്വദേശിയുടെ കോവിഡ് 19 പരിശോധന ഫലം അനുകൂലമായതിനാൽ ആശങ്ക വേണ്ടതില്ലായെന്ന് ആരോഗ്യ വകുപ്പ്. ആദ്യ രണ്ടു ഘട്ടത്തിലേയും കോവിഡ് പരിശോധന ഫലം ഇദ്ദേഹത്തിന് നെഗറ്റീവ് ആണെന്നാണ് സൂചന. അസ്വാഭിവകമായി ഒന്നും നിലവിൽ കാണാൻ സാധിച്ചിട്ടില്ല. ദേഹ അസ്വാസ്ഥ്യം മൂലം കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു ഇദ്ദേഹത്തെ. അതൊടൊപ്പം അവസാന ഫലം പുറത്ത് വന്നിട്ടില്ല എന്ന കാര്യവും അധികൃതർ അറിയിച്ചു […]

Trending

മഴ വില്ലനായി: കുന്ദമംഗലത്ത് ബാങ്കുകളടക്കം പ്രവര്‍ത്തനം അവതാളത്തില്‍

കുന്ദമംഗലം: ശക്തമായ മഴ പെയ്തതോടെ കുന്ദമംഗലത്ത് പഞ്ചാബ് നാഷനല്‍ ബാങ്ക് ഉള്‍പ്പെടെ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ശക്തമായ മഴയും കാറ്റിലും വൈദ്യുതി നിലച്ചതോടെ ഇടപാടുകാര്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ നടത്താനാവാതെ ബുദ്ധിമുട്ടിലായി. പല സ്ഥലങ്ങളിലും എടിഎം സംവിധാനവും തകരാറിലായതെടെ പണം എടുക്കാനോ നിക്ഷേപിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. വലിയ പെരുന്നാള്‍ വരാനിരിക്കെയുണ്ടായ ഈ തകരാര്‍ കച്ചവടക്കാരുള്‍പ്പെടെയുള്ളവരെയും ബാധിച്ചിട്ടുണ്ട്. കുന്ദമംഗലത്തെ കോഴിക്കടകളില്‍ പോലും വൈദ്യുതി ഇല്ലാത്തത് കച്ചവടത്തെ ഏറെ ബാധിച്ചു. തുണിക്കടകളിലും ഏറെ ബാധിച്ചിട്ടുണ്ട്. മഴ ശക്തിയായതോടെ ആളുകള്‍ വീടുവിട്ട് ഇറങ്ങാത്തതിനാല്‍ […]

error: Protected Content !!