International News

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

  • 4th March 2022
  • 0 Comments

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിൽ വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും മന്ത്രി വി കെ സിംഗ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആള്‍നാശം പരമാവധി കുറച്ച് ഒഴിപ്പിക്കലിനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Kerala

പാളപ്പെട്ടിയിൽ ആദിവാസി യുവതിയെ വെടിവെച്ചുകൊന്നു

ഇടുക്കി: മറയൂർ പാളപ്പെട്ടിയിൽ ആദിവാസി യുവതിയെ ചന്ദന മോഷ്‌ടാക്കൾ വെടിവെച്ചുകൊന്നു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കണ്ണൻ – ചാപ്പു ദമ്പതികളുടെ മകൾ ചന്ദ്രിക (35 ) കൊല ചെയ്യപ്പെട്ടത്. മരണപ്പെട്ട ചന്ദ്രികയുടെ സഹോദരിയുടെ മകൻ ചാപ്ലി (22)യടക്കം മൂന്ന്‌ പേരെയാണ് അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്. നാടൻ തോക്കുകൊണ്ടാണ്‌ കൊലപാതികൾ ചന്ദ്രികയ്ക്ക് വെടിവെച്ചത് പാളപ്പെട്ടി കുടിയിൽ നിന്നും മാറി അൽപ ദൂരം സ്ഥിതി ചെയ്യുന്ന കൃഷിയിടത്ത് വെച്ചാണ് ആക്രമണം നടന്നത്. പ്രതികളെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു പോലീസിനെ അറിയിക്കുകയായിരുന്നു.

National

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവെച്ച് കൊന്നു

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് […]

error: Protected Content !!