ജോഡോയാത്രക്കിടെ ജിതേന്ദ്ര സിങ്, രാഹുലിന്റെ ഷൂ ലേസ് കെട്ടിക്കൊടുത്തെന്ന് ബിജെപി,ചിത്രം സഹിതം നിഷേധിച്ച് കോൺഗ്രസ്
ഭാരത് ജോഡോ യാത്രക്കിടെ മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടികൊടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്ത വിഡിയോയ്ക്കെതിരെ കോൺഗ്രസ്. ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാളവ്യ രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. ‘രാഹുല്‍ജി ചൂണ്ടിക്കാട്ടിയത് പ്രകാരം എന്റെ തന്നെ ഷൂ ലേസ് കെട്ടാന്‍ അദ്ദേഹം സമയം അനുവദിക്കുകയായിരുന്നു’, ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.മുന്‍ കേന്ദ്ര കായിക- യുവജനക്ഷേമ മന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ജിതേന്ദ്ര […]
