തിരൂര്‍ സതീശനു പിന്നില്‍ ആന്റോ അഗസ്റ്റിന്‍, പുറത്തുവിട്ടത് ഒന്നര വര്‍ഷം പഴക്കമുള്ള ചിത്രം: ശോഭ സുരേന്ദ്രന്‍
തൃശൂര്‍: ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മുട്ടില്‍മരംമുറിക്കേസിലെ പ്രതി ആന്റോ അഗസ്റ്റിന്‍ ആണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കാട്ടുകള്ളനാണ് ആന്റോ അഗസ്റ്റിന്‍. തന്നെ വേട്ടയാടാന്‍ വേണ്ടി, ബിജെപി പ്രവര്‍ത്തകരെക്കൊണ്ട് തന്നെ വെറുപ്പിക്കാന്‍ വേണ്ടി സതീശനെന്ന കരുവിനെ ആദ്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം ഇറക്കി. ഇതില്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്നും ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ ആരോപണവുമായി രംഗത്തു വന്ന മുന്‍ ഓഫീസ് […]