Kerala News

തന്റെ ജീവിതം തകർക്കുന്നു, ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചു; നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ്

  • 20th February 2022
  • 0 Comments

താൻ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ നടക്കുന്ന നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ്. ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചു, ശിവശങ്കർ തന്റെ ജീവിതം തകർക്കുകയാണെന്നും സ്വപ്ന പറഞ്ഞു . ആർഎസ്എസ് എന്താണെന്ന് അറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയെ പറ്റിയും അറിയില്ലെന്നും സ്വപ്‌ന സുരേഷ് പ്രതികരിച്ചു. ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് വിഷം നൽകി തന്നെ കൊല്ലുകയാണെന്നും താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്കെന്നും ജീവിക്കാന്‍ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നതായും സ്വപ്‌ന സുരേഷ് പറഞ്ഞു. നിയമനത്തിൽ ബിജെപിക്കോ ആർഎസ്എസിനോ […]

Kerala News

ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ച് തനിക്ക് നേരെയുള്ള ആക്രമണം ആവാം;പ്രതികരിച്ച് സ്വപ്ന

  • 10th February 2022
  • 0 Comments

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡനപരാതിയിലെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന് പിന്നിലും ശിവശങ്കര്‍ തന്നെയെന്ന് സ്വപ്‌ന സുരേഷ്. കേസില്‍ പെട്ടന്ന് തന്നെ കുറ്റപത്രം സമര്‍പ്പിച്ചത് ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ച് തനിക്ക് നേരെയുള്ള ആക്രമണം ആവാമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തീരുമാനിക്കെട്ടെ. കേസുകളെല്ലാം കൂട്ടി വായിക്കുന്നുവെന്നും എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസുകളെക്കുറിച്ച് പറയുന്നില്ലെന്നും അവര്‍ പറഞ്ഞു. ഞാൻ തുറന്നു സംസാരിച്ചതിന്റെ അനന്തരഫലം ആയിരിക്കാം ഇത്തരം നടപടികളെന്നും എന്നാല്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും സ്വപ്‌ന പറഞ്ഞു. എനിക്കെതിരായ ശിവശങ്കറിന്റെ […]

Kerala News

എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സുപ്രീംകോടതിയിൽ

  • 11th February 2021
  • 0 Comments

സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ഹർജി നല്‍കി. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കും എന്ന് ഇഡിയുടെ ഇ ഡി ഉന്നയിച്ചു.ഈ മാസം മൂന്നിനാണ് കസ്റ്റംസും ഇഡിയും രജസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 28-നാണ് […]

ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷന്‍ തന്നെയെന്ന് ഇ ഡി, ജാമ്യം നല്‍കിയാല്‍ രാജ്യം വിടുമെന്നും വാദം

  • 2nd December 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരു കോടി രൂപ എം ശിവശങ്കറിന്റെ കമ്മീഷന്‍ തന്നെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. ലൈഫ് മിഷന്‍ കരാര്‍ നല്‍കിയതിന് യൂണിടാക് നല്‍കിയ കമ്മീഷനാണ് ലോക്കറില്‍നിന്ന് കണ്ടെത്തിയത്. ഇക്കാര്യം സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വപ്നയ്ക്കു മൂന്നു ലോക്കറുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള വരുമാനം സ്വപ്നയ്ക്കില്ല. കള്ളപ്പണം സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ലോക്കര്‍ തുറന്നതെന്നും 102 പേജുള്ള സത്യവാങ്മൂലത്തില്‍ […]

ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

  • 23rd November 2020
  • 0 Comments

എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. ഇ.ഡിയുടെ മറുപടി ലഭിക്കാനുള്ളതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ശിവശങ്കറിനായി സുപ്രിംകോടതി അഭിഭാഷൻ ഹാജരാകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ എട്ട് സ്റ്റേറ്റുമെന്‍റുകള്‍ ഇ.ഡി രേഖപ്പെടുത്തിയെങ്കിലും തന്നെ ബന്ധിപ്പിക്കുന്ന വെളിപ്പെടുത്തലുകളില്ല. ഇക്കാര്യം പ്രത്യേക കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് തന്നെ ബന്ധപ്പെടുത്തി സ്വപ്നയുടെ മറ്റൊരു […]

ലൈഫ് മിഷനില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്

  • 2nd November 2020
  • 0 Comments

ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. കേസില്‍ ആറാം പ്രതിയാണ് സ്വപ്‌നാ സുരേഷ്. സരിത്ത് സന്ദീപ് എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കമ്മീഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇതനുസരിച്ചാണ് […]

ശിവശങ്കറിനെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്; വൈകുന്നേരം ആറിന് ശേഷം വിശ്രമം അനുവദിക്കണമെന്നും കോടതി

  • 29th October 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ട എം.ശിവശങ്കറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് കോടതി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ഓരോ മൂന്നുമണിക്കൂര്‍ കൂടുമ്പോഴും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആവശ്യപ്പെട്ടത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ അനുമതി. അതിന് ശേഷം പൂര്‍ണ്ണ വിശ്രമം അനുവദിക്കണമെന്നും കോടതി പറഞ്ഞു. ചോദ്യം ചെയ്യലിനു തടസ്സമാവാതെ ആയുര്‍വേദ […]

കേസ് നിര്‍ണായക വഴിത്തിരിവില്‍; ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രം -വി.മുരളീധരന്‍

  • 28th October 2020
  • 0 Comments

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കേസിന്റെ തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുളള കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമങ്ങളെ ചെറുത്തുതോല്‍പിച്ചുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ ഈ അന്വേഷണത്തെ നിര്‍ണായകമായ ഒരു ഘട്ടത്തിലെത്തിച്ചിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ നാണക്കേടിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് […]

error: Protected Content !!