Kerala News

അനധികൃത ഡോളർ കടത്തൽ ;സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി

  • 17th October 2020
  • 0 Comments

സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കി വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളർ കടത്തിയതിൽ എം. ശിവശങ്കറിനും പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയിരുന്നു. ഡോളർ കൈമാറിയത് സമ്മർദം മൂലമാണെന്ന് […]

സ്വര്‍ണക്കടത്ത് കേസ്: ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍

  • 14th October 2020
  • 0 Comments

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. വീണ്ടും ചോദ്യം ചെയ്യലിന് ഇരു ഏജന്‍സികളും നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. അഡ്വ. എസ് രാജീവ് മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച കേസില്‍ പ്രതിയല്ലാതിരുന്നിട്ടും പ്രാഥമിക കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഫോഴ്‌സമെന്റ് ഉന്നയിച്ചത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള […]

error: Protected Content !!