ശിവശങ്കറിന്റെ ജാമ്യത്തിന് സ്റ്റേ ഇല്ല, ഇഡിയുടെ ആവശ്യം തള്ളി
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണെന്ന ഇ.ഡിയുടെ ആവശ്യം സുപ്രീം കോടതി തള്ളി ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ഇ.ഡി നല്‍കിയ അപ്പീല്‍ ആറാഴ്ചയ്ക്കു ശേഷം സുപ്രിം കോടതി പരിഗണിക്കും. അതുവരെ ശിവശങ്കര്‍ ജാമ്യത്തില്‍ തുടരും. ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹരജിയില്‍ ശിവശങ്കറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഒക്ടോബര്‍ 28നായിരുന്നു എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് […]