മന്ത്രിസ്ഥാനം നല്‍കിയില്ല; ശിവസേനയില്‍ നിന്ന് രാജിവെച്ച് എംഎല്‍എ നരേന്ദ്ര ബോന്ദേക്കര്‍
മുംബൈ: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന പാര്‍ട്ടിയില്‍ പദവികള്‍ ഒഴിഞ്ഞ് എം.എല്‍.എ. ഭംടാര-പവനി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ നരേന്ദ്ര ബോന്ദേക്കറാണ് പാര്‍ട്ടിയിലെ മുഴുവന്‍ പദവികളും ഒഴിഞ്ഞത്. നിയമസഭാ അംഗത്വം രാജിവെച്ചിട്ടില്ല. ശിവസേനയുടെ ഉപനേതാവും വിദര്‍ഭയിലെ പാര്‍ട്ടി കോഓര്‍ഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കര്‍. ഇത്തവണ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഭര്‍ഭയിലെ 62 സീറ്റുകളില്‍ 47 എണ്ണത്തിലും ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിച്ചിരുന്നു. മൂന്ന് തവണ എം.എല്‍.എയായ ബോന്ദേക്കറിന് ഇത്തവണ മന്ത്രി സ്ഥാനം വാഗ്ദാനം […]


