Kerala kerala

പീടിക മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പീടിക മൊബൈല്‍ ആപ്ലിക്കേഷന്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ബോര്‍ഡിന്റെ എല്ലാ സേവനങ്ങളേയും കോര്‍ത്തിണക്കിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ അംശാദായം അടയ്ക്കുന്നതിനും അനൂകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും അതിവേഗം കഴിയും. തൊഴിലാളികളുടെ സമയം ലാഭിക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുവാനും ആപ്ലിക്കേഷന്‍ സഹായകമാണ്. സമൂഹത്തിലെ നട്ടെല്ലായ കടകളിലെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമം എന്ന മഹത്തായ ലക്ഷ്യത്തോടെ 2006 […]

Kerala kerala

പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ല; മന്ത്രി വി ശിവന്‍കുട്ടി

  • 17th December 2024
  • 0 Comments

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക തസ്തികകള്‍ ഉണ്ടായാല്‍ നിയമിക്കാന്‍ പിഎസ്സി ലിസ്റ്റുകള്‍ തന്നെ നിലവില്‍ ഉണ്ട്. സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് […]

error: Protected Content !!