പാലക്കാടിന് പകരം ഷൊര്‍ണൂര്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ ശാസ്ത്രമേളയുടെ വേദി മാറ്റി സര്‍ക്കാര്‍
പാലക്കാട് :രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ ശാസ്ത്രമേളയുടെ വേദി മാറ്റി സര്‍ക്കാര്‍. പാലക്കാട് നഗരത്തില്‍ നടത്താനിരുന്ന സംസ്ഥാന ശാസ്ത്രമേളയുടെ വേദി ഷൊര്‍ണ്ണൂരിലേക്ക് മാറ്റി. സ്ഥലം എംഎല്‍എയെ സംഘാടക സമിതി ചെയര്‍മാനോ കണ്‍വീനറോ ആക്കേണ്ടി വരുമെന്നതിനാലാണ് സര്‍ക്കാര്‍ നീക്കം. നവംബര്‍ 7 മുതല്‍ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.കുട്ടികള്‍ക്ക് ഇടയിലൂടെ രാഹുല്‍ പോയാല്‍ എന്താണ് ഉണ്ടാകുക എന്ന് പറയാന്‍ പറ്റില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ‘അഹങ്കാരത്തിന് കൈയും കാലും വെച്ച മുഖമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനുള്ളത്. എടാ, വിജയാ… […]





