അമീഷ് ത്രിപാഠിയുടെ മെലൂഹയിലെ ചിരഞ്ജീവികൾ വെബ് സീരീസാവുന്നു
അമീഷ് ത്രിപാഠിയുടെ ശിവ നോവൽ സീരീസിൽ ഉൾപ്പെട്ട മെലൂഹയിലെ ചിരഞ്ജീവികൾ, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ നോവലുകൾ വെബ് സീരീസാകുന്നു. മിസ്റ്റർ ഇന്ത്യ, ബാൻഡിറ്റ് ക്വീൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ശേഖർ കപൂറാണ് ശിവ’ എന്ന പേരിലിറങ്ങുന്ന മെലൂഹയിലെ ചിരഞ്ജീവികൾ സംവിധാനം ചെയ്യുന്നത് .ഇൻ്റർനാഷണൽ ആർട്ട് മെഷീനാണ് പരമ്പര നിർമിക്കുക.ശേഖറിനൊപ്പം ഫാമിലി മാൻ 2വിൽ ഡയലോഗുകൾ എഴുതിയ സുപൺ എസ് വർമയും സംവിധാനത്തിൽ പങ്കാളിയാവും. മെലൂഹ എന്ന സ്ഥലത്ത് 1900 ബിസിയിൽ നടക്കുന്ന കഥയാണ് […]
