വിമതര്‍ക്ക് മുന്നറിയിപ്പുമായി ശിവസേന; ഉദ്ധവ് താക്കറെയുടെ ഭാര്യയും കളത്തില്‍, വിമത എംഎല്‍എമാരുടെ ഭാര്യമാരെ വിളിച്ച് സംസാരിക്കുന്നു
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം അനിശ്ചിതമായി തുടരുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയും പ്രശ്‌ന പരിഹാരത്തിനായി രംഗത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രശ്മി താക്കറെ ശിവസേനയിലെ വിമത എംഎല്‍എമാരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നുണ്ട്. ഭര്‍ത്താക്കന്‍മാരോട് സംസാരിച്ച് അവരെ അനുനയിപ്പിച്ച് തിരിച്ചു കൊണ്ടു വരാനാണ് രശ്മി ഭാര്യമാരോട് ആവശ്യപ്പെടുന്നത്. ചില വിമത എംഎല്‍എമാര്‍ക്ക് ഉദ്ധവ് താക്കറെ നേരിട്ട് സന്ദേശങ്ങളയക്കുന്നുണ്ടെന്നും വിവരമുണ്ട്. നിലവില്‍ ഗുവാഹത്തിയിലെ ആഢംബര ഹോട്ടലില്‍ താമസിക്കുന്ന വിമതരെ തിരികെ സംസ്ഥാനത്ത് എത്തിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്താമെന്നാണ് […]
