International News

ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കാന്‍ 90 അംഗ ദൗത്യസംഘം; സുരക്ഷാ വീഴ്ച പരിശോധിക്കും

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘം. കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ വീഴ്ചയും സംഘം അന്വേഷിക്കും. കൊല്ലപ്പെട്ട പടിഞ്ഞാറന്‍ നഗരമായ നാരയിലേക്ക് എത്തുമ്പോള്‍ ആബെയ്ക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രത്യേക ദൗത്യസംഘത്തിന്റെ(ടാസ്‌ക് ഫോഴ്സ്) അന്വേഷണപരിധിയില്‍ വരും. കൊലപാതകിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളും പരിശോധിക്കും. നേരത്തേ കൊലപാതകിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ജപ്പാനിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരടക്കം ദൗത്യസംഘത്തിലുണ്ട്. ആബെയുടെ മൃതദേഹം യാരെ മെഡിക്കല്‍ […]

International News

ഷിന്‍സോ ആബെയെ വെടിവച്ച അക്രമിയെ തിരിച്ചറിഞ്ഞു, അറസ്റ്റിലായത് ജപ്പാന്‍ നാവിക സേന മുന്‍ അംഗം

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വെടിവച്ച അക്രമിയെ തിരിച്ചറിഞ്ഞു. 41 കാരനായ ടെസൂയ യമഗാമിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുരക്ഷാ സേനാംഗങ്ങള്‍ പിടികൂടിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജപ്പാന്‍ നാവികസേന മുന്‍ അംഗമാണ് ആക്രമി. നാര മേഖലയില്‍ വസിക്കുന്നയാളാണ് യമഗാമി. പ്രസംഗവേദിയില്‍ നിന്നിരുന്ന ആബെയുടെ പത്തടി മാറിയാണ് അക്രമി നിന്നിരുന്നത്. പ്രസംഗിക്കുന്നതിനിടെ ഷിന്‍സോയുടെ പിന്നില്‍ നിന്നും യമഗാമി വെടിവെക്കുകയായിരുന്നു. രണ്ട് തവണ വെടിവെച്ചു. ആബെയുടെ നെഞ്ചിലാണ് വെടിയേറ്റത്. വളരെ അടുത്ത് നിന്ന് വെടിയുതിര്‍ത്തതിനാലാണ് ആബെയുടെ പരിക്ക് ഗുരുതരമായതെന്നാണ് നിഗമനം. […]

International News

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം, ഒരാള്‍ കസ്റ്റഡിയില്‍

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തില്‍വച്ചാണ് സംഭവം. പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ആക്രമണമുണ്ടായതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 67കാരനായ ഷിന്‍സോ ആബെയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചിലാണ് വെടിയേറ്റത്. ഹൃദയത്തിന്റേയും ശ്വസനവ്യവസ്ഥയുടേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിന്റെ വക്കിലാണെന്ന് പ്രാദേശിക അഗ്‌നിശമന സേനയുടെ ഓഫീസ് അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്ന് തോക്ക് കണ്ടെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2006ന് ശേഷം ഒരു വര്‍ഷവും 2012 […]

error: Protected Content !!