National News

ഏക്‌നാഥ് ഷിന്ദേയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി അറിഞ്ഞു; പ്രതികരണവുമായി ആദിത്യ താക്കറെ

മഹാരാഷ്ട്രയിൽ മന്ത്രി സഭാ പുനഃസംഘടന ചർച്ച ചൂടുപിടിക്കുന്നതിനിടെ സര്‍ക്കാരില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് പ്രവചനവുമായി ശിവസേന (യു.ബി.ടി.) നേതാവ് ആദിത്യ താക്കറെ.സർക്കാരിൽ ചില മാറ്റങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നാണ്‌ താന്‍ അറിഞ്ഞതെന്നും ആദിത്യ മാധ്യമങ്ങളോടു പ്രതികരിച്ചുഎന്‍.സി.പി. പിളര്‍ത്തി അജിത് പവാറും എട്ട് എം.എല്‍.എമാരും സര്‍ക്കാരിന്റെ ഭാഗമായതോടെ ഷിന്ദേയെയും അദ്ദേഹത്തിനൊപ്പമെത്തിയ എം.എല്‍.എമാരെയും ബി.ജെ.പി. ഒതുക്കാന്‍ ശ്രമിക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദിത്യയുടെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. ശിവസേന പിളര്‍ത്തി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നാണ് ഏക്‌നാഥ് […]

National News

വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍ഡെ സര്‍ക്കാരിന് ഉജ്ജ്വല വിജയം, 164 പേരുടെ പിന്തുണ

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ട് നേടി ഷിന്‍ഡെ സര്‍ക്കാര്‍. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ നേടിയാണ് ജയം. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എയെ കൂടി ഷിന്ദേ പക്ഷത്തേക്ക് ചാടി. 99 എംഎല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട് പ്രതിപക്ഷത്തിന്. കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാര്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയില്ല. ഇന്നലെ ബിജെപിയുടെ രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ […]

National News

മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേക്ക്, ഷിന്‍ഡെ മുംബൈയിലെത്തി; ഫഡ്നാവിസിനൊപ്പം ഗവര്‍ണറെ കാണും

  • 30th June 2022
  • 0 Comments

ഒടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായേക്കും. ഏകനാഥ് ഷിന്‍െഡ ഉപമുഖ്യമന്ത്രിമാകുമെന്നാണ് സൂചന. ഷിന്‍ഡെ മുംബൈയില്‍ തിരിച്ചെത്തി, ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാവും ഗവര്‍ണറെ കാണുക. കനത്ത സുരക്ഷയാണ് ഏകനാഥ് ഷിന്‍ഡേയ്ക്ക് പൊലീസ് ഒരുക്കിയിരുന്നത്. മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നാണ് ഏകനാഥ് ഷിന്‍ഡേ പറയുന്നത്. ബിജെപിക്ക് 27, ഷിന്‍ഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. അസമിലെ ഗുവാഹത്തിയില്‍നിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിന്‍ഡെ പക്ഷം ഇന്നു രാവിലെ […]

National News

ഷിന്‍ഡെ പക്ഷ എംഎല്‍എമാര്‍ക്ക് ആശ്വാസം, ആയോഗ്യ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി

  • 27th June 2022
  • 0 Comments

മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ബാലാസാഹബ് എംഎല്‍എമാര്‍ക്ക് താത്കാലിക ആശ്വാസമായി സുപ്രീം കോടതി വിധി. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ നല്‍കിയ അയോഗ്യത നോട്ടീസിന് മറുപടി നല്‍കാനുളള സമയപരിധി കോടതി നീട്ടി നല്‍കി. ജൂലൈ പതിനൊന്നു വരെ വിമത എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കാനുള്ള നോട്ടീസിന് മറുപടി നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിമത എംഎല്‍എമാരുടെ കുടുംബത്തിനും സ്വത്തിനും സുരക്ഷ ഒരുക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്തും ജെ ബി പര്‍ദിവാലയും അടങ്ങിയ ബെഞ്ചാണ് അയോഗ്യതാ […]

National News

ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു, പേര് ‘ശിവസേന ബാലാസാഹെബ് താക്കറെ’

  • 25th June 2022
  • 0 Comments

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോരില്‍ പുതിയ വഴിത്തിരിവ്. മന്ത്രി ഏക്നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേന ബാലാസാഹെബ് താക്കറെ എന്നായിരിക്കും പേരെന്നാണ് റിപ്പോര്‍ട്ട്. ഷിന്‍ഡെയുടെ താനെയിലെ വസതിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിമതരെ അയോഗ്യരാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നീക്കം. ശിവസേന ബാലസാഹെബ് പിന്നീട് ഒരു രാഷ്ട്രീപാര്‍ട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ഞങ്ങളുടെ സംഘം ശിവസേന ബാലസാഹെബ് എന്ന പേരിലറിയപ്പെടും. ഒരു പാര്‍ട്ടിയിലും ലയിക്കുകയില്ല’ വിതമ എംഎല്‍എയും അവരുടെ വക്താവായി […]

National News

ബിജെപിക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ഷിന്ദേ നടത്തുന്നതെന്ന് ഉദ്ധവ് താക്കറെ

  • 25th June 2022
  • 0 Comments

വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ബിജെപിയും ശിവസേനയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും അവര്‍ തന്നോടൊപ്പം ഉള്ളിടത്തോളം വിമര്‍ശനങ്ങളൊന്നും കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരാണു തന്റെ കരുത്തെന്നും ഉദ്ധവ് പാര്‍ട്ടി നേതാക്കളുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ അവകാശപ്പെട്ടു. ‘സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിങ്ങളൊക്കെയാണ് ഇപ്പോള്‍ വിമതരായിട്ടുള്ളവര്‍ക്ക് സീറ്റ് നല്‍കിയത്. നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് അവരെ തിരഞ്ഞെടുത്തതിന് ശേഷം […]

National News

ഷിന്‍ഡെ ക്യാംപില്‍ 42 എംഎല്‍എമാര്‍; ഉദ്ധവ് താക്കറെക്കൊപ്പം 13 പേര്‍ മാത്രം, മഹാ വികാസ് അഖാഡി സഖ്യം വിടാന്‍ തയ്യാറെന്ന് ശിവസേന

  • 23rd June 2022
  • 0 Comments

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ 42 എം എല്‍ എമാരുടെ പിന്തുണ ഉറപ്പിച്ച് വിമത എം എല്‍ എ ഏകനാഥ് ഷിന്‍ഡെ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ന്ന നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ശിവസേനയുടെ 35 ഉം ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെയും ദൃശ്യമാണ് ഷിന്‍ഡെ ക്യാമ്പ് പുറത്തുവിട്ടത്. ഇനിയും അഞ്ച് എംഎല്‍എമാര്‍ കൂടി തങ്ങള്‍ക്കൊപ്പം ചേരുമെന്നും വിമതപക്ഷം അവകാശപ്പെട്ടു. വിമത എംഎല്‍എമാര്‍ അസമിലെ ഗുവാഹത്തിയില്‍ റാഡിസണ്‍ ഹോട്ടലിലാണ് ഉള്ളത്. അസമില്‍ […]

error: Protected Content !!