വ്യവസായിയെ പറ്റിച്ച് 60 കോടി രൂപ തട്ടി; നടി ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്
വ്യവസായിയെ പറ്റിച്ച് 60 കോടി രൂപ തട്ടിയെടുത്ത കേസില്‍ നടി ശില്‍പ ഷെട്ടിക്കെതിരെയും പങ്കാളി രാജ് കുന്ദ്രയ്ക്കുമെതിരെയും കേസ്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്ല്യു) നടിക്കെതിരെ കേസെടുത്തത്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വായ്പയും നിക്ഷേപവും സംബന്ധിച്ച ഇടപാടില്‍ ബിസിനസുകാരനെ പറ്റിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 60.48 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. നടിക്കും ഭര്‍ത്താവിനുമെതിരെ ജുഹു പൊലീസ് സ്റ്റേഷനില്‍ ഇഒഡബ്ല്യൂ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ലോട്ടസ് […]
