ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ
ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ. ഷിജു വർഗീസിന്റെ കാർ കത്തിച്ച കേസിൽ രണ്ട് പേർ ഇന്ന് രാവിലെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഷിജു വർഗീസിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഗോവയിൽ നിന്ന് ചാത്തന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വോട്ടെടുപ്പ് ദിനത്തിലാണ് ഷിജു വർഗീസിന്റെ കാർ കത്തിച്ച സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ, ഷിജുവിന്റെ മാനേജർ ശ്രീകുമാർ എന്നിവരാണ് രാവിലെ പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ ഷിജു വർഗീസിനും പങ്കുള്ളതായി […]
