മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിൽ ശിഹാബ് തങ്ങളുടെ പങ്ക് മഹത്തരം – മന്ത്രി മുഹമ്മദ് റിയാസ്
ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുകയാണെന്നും ഇതിനെതിരായി മതേതര സമൂഹത്തിന്റെ ഐക്യനിര ഉയർന്നുവരണമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവിച്ചു. പെരിന്തൽമണ്ണ പൂപ്പലം എം എസ് ടി എം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പൂക്കോയ തങ്ങൾ സ്മാരക കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിൽ മതേതരത്വത്തിന്റെ പ്രയോക്താവായ സൈദ് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും, അദ്ദേഹം സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ […]