Kerala News

ഇടത് മുന്നണിയിൽ പോയി ഓച്ഛാനിച്ചു നിൽക്കാനില്ല;ഷിബു ബേബി ജോണ്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

  • 20th February 2023
  • 0 Comments

ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എ എ അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നേതൃമാറ്റം.കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസിനെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അസീസിന്റെ രാജി ഐക്യകണ്ഠേന അംഗീകരിച്ചു. അസീസാണ് ഷിബു ബേബി ജോണിന്റെ പേര് നിർദേശിച്ചത് .ആർ.എസ്.പി യിൽ സംഭവിച്ചിരിക്കുന്നത് തലമുറമാറ്റമാണെന്നും സ്വാതന്ത്ര്യത്തിന് മുൻപ് ജനിച്ചവരാണ് പാർട്ടിയെ ഇതുവരെ […]

Kerala News

ഷിബു ബേബിജോണിന്റെ വീട്ടില്‍ കവര്‍ച്ച, അന്‍പതു പവനോളം സ്വര്‍ണം മോഷണം പോയി

മുന്‍മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ഷിബു ബേബിജോണിന്റെ വീട്ടില്‍ കവര്‍ച്ച. കൊല്ലം കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടിലാണ് മോഷണം നടന്നത്. അന്‍പതു പവനോളം സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വര്‍ണമാണ് മോഷണം പോയത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍, ഗ്ലാസ് വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ട് നിലയുള്ള വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കള്‍ പ്രവേശിച്ചതായി പൊലീസ് […]

Kerala News

‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, നേതാക്കള്‍ തന്നെ മുക്കുകയാണ്’; മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കി ഷിബു ബേബി ജോണ്‍

  • 31st August 2021
  • 0 Comments

കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്പി നേതാക്കളും. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കിയ ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല. പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിബു ബേബി ജോണിന്റെ പ്രതികരണം. ‘രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ കോണ്‍ഗ്രസിന്റെ നേതാക്കള്‍ അത് മനസിലാക്കുന്നില്ലെന്നും’ ഷിബു […]

Kerala News

ഇനിയും ജനങ്ങളെക്കൊണ്ട് തല്ലിക്കാതെ സ്വയം കുഴിയെടുത്ത് മൂടുന്നതാകും നല്ലത്’; വിമര്‍ശനവുമായി ഷിബു ബേബി ജോൺ

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനമുണ്ടായിരിക്കുന്നത്.തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്നും മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് […]

Kerala News

എൽ ഡി എഫ് വോട്ടർമാർക്ക് മദ്യം വിതരണം ചെയ്തുവെന്ന് ആക്ഷേപം; ഷിബു ബേബി ജോണ്‍തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

  • 4th April 2021
  • 0 Comments

കൊല്ലം ചവറയില്‍ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫ് മദ്യം വിതരണം ചെയ്തുവെന്ന് ആക്ഷേപം. മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് പരാതി. ഫേസ്ബുക്കിലും ഇതിനെകുറിച്ച് കുറിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുജിത് വിജയന്റെ പേരില്‍ ഉള്ള മദ്യശാലയില്‍ നിന്ന് ടോക്കണ്‍ വഴിയാണ് വിതരണം എന്നാണ് ആക്ഷേപം . യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ വിഡിയോ തെളിവുകള്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി..42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ എല്‍ഡിഎഫ് അക്രമം അഴിച്ചുവിടുന്നുവെന്നും പരാതിയില്‍ പറയുന്നു

നിസാരകാര്യങ്ങള്‍ പോലും വഷളാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍; ഷിബു ബേബി ജോണ്‍

  • 19th December 2020
  • 0 Comments

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യമടക്കമുള്ള സംഭവങ്ങളില്‍ യു.ഡി.എഫിലെ നിസാര വിഷയങ്ങള്‍ പോലും വഷളാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സഖ്യ കക്ഷിയെന്ന നിലയില്‍ ആര്‍.എസ്.പി അസ്വസ്ഥരാണെന്നും ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തോല്‍വിയുടെ കാരണം പരിശോധിച്ചാല്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ കുറ്റമാണെന്ന് പറയില്ല ഒരു സംവിധാനത്തിന്റെ തന്നെ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ ഭാഗത്തോ, ആര്‍.എസ്.പിയുടെ ഭാഗത്തോ […]

error: Protected Content !!