എല്‍ജെഡി വിട്ട ഷെയ്ഖ് പി ഹാരിസ് സിപിഎമ്മിലേക്കെന്ന് സൂചന;കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി
എല്‍.ജെ.ഡിയില്‍ നിന്ന് രാജിവച്ച ഷെയ്ഖ് പി.ഹാരിസ് സിപിഎമ്മിലേക്ക്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടിയില്‍ ചേരുന്നതിനു ധാരണയായത്. കഴിഞ്ഞ ദിവസമാണ് എല്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്.കോടിയേരി ബാലകൃഷ്ണൻ കാര്യങ്ങൾ വിശദീകരിച്ചെന്ന് ഷെയ്ക് പി ഹാരിസ് വ്യക്തമാക്കി.വിമതനീക്കത്തിന്റെ പേരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിയതിനു പിന്നാലെയാണ് ഷെയ്ഖ് പി ഹാരിസ് എല്‍ജെഡിയില്‍നിന്നു രാജിവച്ചത്. ഷെയ്ഖിനൊപ്പം അങ്കത്തില്‍ അജയകുമാര്‍, വി രാജേഷ് പ്രേം എന്നിവരും പാര്‍ട്ടി വിട്ടിരുന്നു. […]
