National

ഷെഹ്‌ല റാഷിദിനെതിരെയുള്ള അറസ്റ്റ് കോടതി തടഞ്ഞു

  • 10th September 2019
  • 0 Comments

ന്യൂഡല്‍ഹി: സൈന്യത്തിനെതിരായ പ്രസ്​താവന നടത്തിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ ജെ.​എ​ന്‍.​യു മു​ന്‍ വി​ദ്യാ​ര്‍​ഥി നേ​താ​വ്​ ഷെ​ഹ്​​ല റാ​ശി​ദി​ന്‍റെ അറസ്റ്റ് കോടതി തടഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഷെഹ്‍ലയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‍ലയോട് കോടതി ആവശ്യപ്പെട്ടു. കശ്‌മീരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകയും ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. കശ്‌മീരില്‍ ബിജെപി അവരുടെ അജണ്ട നടപ്പാക്കുകയാണെന്നും […]

National

ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ്

  • 6th September 2019
  • 0 Comments

കശ്‌മീരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകയും ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. കശ്‌മീരില്‍ ബിജെപി അവരുടെ അജണ്ട നടപ്പാക്കുകയാണെന്നും കശ്‌മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. ജമ്മു കശ്‌മീരിലെ മനുഷ്യവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്‌താവനകളുടെ പേരില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗമാണ് കേസെടുത്തത്. 124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് ഷെഹ്‌ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്‌തവയാണ് കശ്‌മീര്‍ പീപ്പിള്‍ മൂവ്‌മെന്റ് നേതാവുമായ വിദ്യാര്‍ഥിനിക്കെതിരെ പരാതി […]

error: Protected Content !!