Kerala

‘കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ’; പുതുപ്പള്ളിയിൽ പ്രമേയം പാസാക്കി തരൂർ അനുകൂലകർ

  • 9th October 2022
  • 0 Comments

കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന ആവിശ്യവുമായ് പുതുപ്പള്ളിയിൽ തരൂർ അനുകൂല പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്തുകളിലാണ് പ്രമേയം പാസാക്കിയത്. ഡിസിസിയ്ക്കും എഐസിസിക്കും കെ പി സിസിക്കും പ്രമേയം അയച്ചു. പാലായിലെ തരൂർ അനുകൂല ഫ്ളക്സിന് പിന്നാലെയാണ് പുതുപ്പള്ളിയിലെ പ്രമേയം. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിരുന്നത്. എന്നാൽ ആരുടെയും പേര് ചേർത്തല്ല പോസ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്. പിന്നാലെ എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് […]

Kerala News

കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക് ശശി തരൂർ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം

  • 8th October 2022
  • 0 Comments

കോൺഗ്രസ്സ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ശശി തരൂരിനെപ്പോലൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ അനൗചിത്യം മനസ്സിലാകുന്നില്ലെന്ന് ജോയ് മാത്യു. ശശി തരൂരിനെ പിന്തുണച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യു എത്തിയിരിക്കുന്നത്.കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന ഒരു പായ്ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ഇടക്കാലത്ത് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളോടെയാണെന്നും ജോയ് മാത്യു കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് എന്തുകൊണ്ട് ശശി തരൂർ ഞാനൊരു കോൺഗ്രസ്സുകാരനല്ല;ആയിരുന്നിട്ടുമില്ല.പക്ഷെ കോൺഗ്രസ്സിനെ മാറ്റിനിർത്തി ഇന്ത്യൻ രാഷ്ട്രീയത്തെ കാണുക വയ്യ.ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന രാജ്യത്ത് ശക്തമായ പ്രതിപക്ഷം അത്യന്താപേക്ഷിതമായത് കൊണ്ടാണ് കോൺഗ്രസ്സ് പാർട്ടി […]

Trending

‘കേരളത്തിലുള്ളവർ തരൂരിനെ എതിർക്കാൻ കാരണം മുഖ്യമന്ത്രിയാകുമെന്ന ഭയം’; എൻ.എസ് മാധവൻ

  • 7th October 2022
  • 0 Comments

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ കേരളത്തിൽനിന്നുള്ളവർ എതിർക്കുന്നത്, അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന ഭയംകൊണ്ടാണെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ പറഞ്ഞു. ട്വിറ്ററിലാണ് എൻ എസ് മാധവൻ ഇക്കാര്യം കുറിച്ചത്. തരൂരിനെതിരെ കേരളത്തിൽ മാത്രം കാണുന്ന രൂക്ഷമായ എതിർപ്പിന് പിന്നിലെ കാരണം ഇതാണ്. ഭരണം ലഭിച്ചാൽ ഗ്രൂപ്പ് പോരിൻറെ കെണിയിൽ അകപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്തിന് കടിപിടി കൂടുമ്പോൾ സമവായ സ്ഥാനാർഥിയായി തരൂർ വരുമോയെന്നാണ് ഇവിടുത്തെ നേതാക്കളുടെ ഭയമെന്നും എൻ എസ് മാധവൻ പറഞ്ഞു. കരിസ്മയും വാക്ചാതുരിയും […]

National News

വോട്ട് തേടി ഖാര്‍ഗ്ഗെ ഗുജറാത്തിൽ,പ്രചാരണത്തിന് ഇറങ്ങി ചെന്നിത്തലയും,തമിഴ്‌നാട്ടില്‍ തരൂരിന്റെ യോഗത്തിനെത്തിയത് 700ൽ 12 പേർ

  • 7th October 2022
  • 0 Comments

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ഇന്ന് അഹമ്മദാബാദിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.അഹമ്മദാബാദിലെ സബർമതി ആശ്രമവും ഗുജറാത്ത് കോൺഗ്രസിന്റെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസും അദ്ദേഹം സന്ദർശിച്ചു.ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിന് രമേശ് ചെന്നിത്തലയും ഉണ്ട്.സബര്‍മതിയിൽ നിന്നും ഗുജറാത്ത് പിസിസിയിലെ നേതാക്കളെ കണ്ട് വോട്ട് തേടാനായി ഖാ‍ര്‍ഗെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തും. ഇന്നലെ രാത്രി അഹമ്മദാബാദിൽ എത്തിയ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

National

തരൂർ നല്ല കോൺഗ്രസുകാരനാണെങ്കിലും ഖാർഗെയാണ് യഥാർത്ഥ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് സിദ്ധരാമയ്യ; പരാതി നൽകി തരൂർ അനുകൂലികൾ

  • 7th October 2022
  • 0 Comments

ദില്ലി/ബെം​ഗളൂരു: കോൺ​ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭാരവാഹികൾ മല്ലികാർജ്ജുൻ ഖാർഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതിൽ രേഖാമൂലം പരാതി നൽകി ശശി തരൂരിനെ പിന്തുണക്കുന്നവർ. ഹൈക്കമാൻഡ് പുറത്തിറക്കിയ മാർ​ഗനിർദ്ദേശം നടപ്പാക്കണമെന്നും തരൂർ അനുകൂലികൾ വ്യക്തമാക്കി. മാർ​ഗനിർദേശം പിസിസി അധ്യക്ഷൻമാർ ലംഘിക്കുകയാണെന്നും തരൂരിനെ പിന്തുണക്കുന്ന നേതാക്കൾ ആരോപിച്ചു. വോട്ടർ പട്ടികയിലെ അവ്യക്തത നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേസമയം, മല്ലികാർജുൻ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ച് കർണാടക കോൺഗ്രസ് രം​ഗത്തെത്തി. തരൂർ നല്ല കോൺഗ്രസുകാരനാണെങ്കിലും ഖാർഗെയാണ് യഥാർത്ഥ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് കർണാടക പ്രതിപക്ഷ […]

Kerala

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ മനസാക്ഷി വോട്ടിലാണെന്ന് ശശി തരൂർ

  • 6th October 2022
  • 0 Comments

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. പാർട്ടിക്കുള്ളിൽ വ്യത്യസ്‌ത അഭിപ്രായം ഉണ്ടാകും. രമേശ് ചെന്നിത്തല ഭാരവാഹി അല്ലാത്തതിനാൽ അഭിപ്രായം പറയാം. പിസിസി പ്രസിഡന്റുമാർ അഭിപ്രായം പറഞ്ഞത് മാർഗനിർദേശത്തിന് മുൻപാണ്. കെ സുധാകരനുമായി സംസാരിച്ചു നല്ല വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്ന് ശശി തരൂർ വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് സമിതിക്കും നേതാക്കൾക്കും നേരെ ശശി തരൂരിന്റെ പരോക്ഷ വിമർശനം ഉണ്ടായി. ആരെ സഹായിക്കാനാണ് പിച്ച് ഉണ്ടാക്കിയതെന്ന് നോക്കുന്നില്ല കിട്ടുന്ന പിച്ചിൽ കളിക്കുന്നു പരാതിയില്ലെന്നും അദ്ദേഹം […]

Kerala News

തരൂരിനോട് നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി.സി.സി;തരൂര്‍ ഇന്ന് കേരളത്തില്‍

  • 4th October 2022
  • 0 Comments

അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ശശി തരൂർ എം.പിക്ക് തെലങ്കാനയിൽ തിരിച്ചടി.പ്രചാരണത്തിനായി ഹൈദരാബാദിലെത്തിയ തരൂർ മുതിർന്ന നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തരൂരിൻ്റെ പ്രചാരണത്തിൽ നിന്ന് തെലങ്കാന പിസിസി പൂർണ്ണമായും വിട്ടുനിന്നു. സമൂഹമാധ്യമങ്ങളിൽ പിന്തുണച്ചവരും പിന്നോട്ട് മാറിയ സാഹചര്യമാണുള്ളത്. നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി.സി.സി ശശി തരൂരിനോട് ആവശ്യപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി ചിന്താ മോഹന്‍ ഉള്‍പ്പെടെയുള്ളവരാണ് ആവശ്യം ഉന്നയിച്ചത്.ഗാന്ധി ജയന്തി ദിനത്തില്‍ വാർധയിലെ ഗാന്ധി സേവാഗ്രാമത്തിലായിരുന്നു തരൂർ പ്രചാരണത്തിന് എത്തിയത്.തരൂർ ഇന്നലെ നടത്തിയ പ്രചാരണ പരിപാടിയിൽ നിന്ന് സംസ്ഥാനത്തെ […]

National

‘ഞാൻ മാറ്റം കൊണ്ടുവരും ഖാർഗെ വന്നാൽ നിലവിലെ രീതി തുടരുകയേയൊള്ളൂ’; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഹൈദരാബാദിൽ

  • 3rd October 2022
  • 0 Comments

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഹൈദരബാദിലെത്തി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി തരൂർ കൂടികാഴ്ച നടത്തും. ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ച് മല്ലികാർജുൻ ഖാർഗയും പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. നേരിട്ട് നേതാക്കളെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് മല്ലികാർജ്ജുൻ ഖാർഗെയുടെയും തീരുമാനം. ഇത് തമിഴ്നാട് മുതൽ തുടങ്ങാനാണ് ഖാർഗെ പദ്ധതി ഇട്ടിരിക്കുന്നതെണെന്നാണ് സൂചന. നേതാക്കളായ ദീപീന്ദർ ഹൂഡാ , നാസീർ , ഗൗരവ് വല്ലഭ് എന്നിവർ ഖാർ ഗെയുടെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകാനായി കോൺഗ്രസ് വക്താവ് സ്ഥാനം […]

National News

മത്സര ചിത്രം തെളിയുന്നു;കെ എ ത്രിപാഠിയുടെ പത്രിക തള്ളി മത്സരത്തിന് തരൂരും ഖാര്‍ഗെയും മാത്രം

  • 1st October 2022
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മത്സരത്തിന് സ്ഥാനാര്‍ഥി പട്ടിക അന്തിമമായി.അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമ‍ർപ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്.മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.സൂക്ഷമ പരിശോധനയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്റേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും പത്രിക അംഗീകരിച്ചു.ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. അതിന് […]

National News

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്;നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്,തരൂരിന് സംഘടിത പിന്തുണനല്‍കാതെ കേരളനേതൃത്വം

  • 1st October 2022
  • 0 Comments

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. പത്രികകൾ വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും.മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഖാർഗെ പതിനാലും തരൂർ അഞ്ചും പത്രികകളാണ് സമർപ്പിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും.കേരളത്തില്‍നിന്ന് 303 പേര്‍ക്കാണ് വോട്ടവകാശം. കേരളത്തില്‍നിന്നുള്ളവരുടെ ഒപ്പുകൂടി ചേര്‍ത്താണ് തരൂര്‍ പത്രിക നല്‍കിയത്. എന്നാല്‍, തരൂരിന് […]

error: Protected Content !!