കോട്ടയത്തും പോര്;പരിപാടി അറിയിച്ചില്ലെന്ന് ഡിസിസി അധ്യക്ഷന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ
കോട്ടയത്ത് ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി ഡിസിസി.പരിപാടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്നും ജില്ലാ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നതാണ് സംഘടനാ രീതിയെന്നും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. പരിപാടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.യൂത്ത് കോൺഗ്രസിന്‍റെ നടപടിയെ സംബന്ധിച്ച് ചിലർ പരാതി നൽകിയിട്ടുണ്ട്. ഇത് മേൽഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈരാട്ടുപോട്ടയില്‍ ഡിസംബര്‍ മൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഫാസിസ്റ്റ് വിരുദ്ധ പരിപാടി നടക്കുന്നത്. ഇതിലെ മുഖ്യാതിഥിയായിട്ടാണ് ശശി തരൂരിനെ […]