എന്തുകൊണ്ടാണ് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ചോദിക്കുന്നത്,ഒരു വിഭാഗവും തന്നോടൊപ്പമില്ല; ഒറ്റക്കാണെന്ന് ശശി തരൂർ
പത്തനംതിട്ട: ജില്ലയിലെ സന്ദർശനം സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂർ എംപി. അറിയിച്ച തിയ്യതിയും ഫോൺ കോളും ആരാണ് സംസാരിച്ചതെന്നും തങ്ങൾക്കറിയാം. ഒരു സംഘടന പരിപാടി നിശ്ചയിക്കുമ്പോൾ അവരാണ് ആദ്യം നേതൃത്വത്തെ ഇക്കാര്യം അറിയിക്കേണ്ടതെന്നും തരൂർ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.’ഞങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ടെന്ന് മര്യാദപൂർവ്വം പറയാറുണ്ട്. 14 വർഷമായി തുടരുന്ന കാര്യമാണത്. ഇതുവരേയും ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതി അയച്ചാൽ മറുപടി കൊടുക്കാനും അറിയാം.’ തരൂർ മറുപടി നൽകി. ഒരു വിഭാഗവും തന്നോടൊപ്പമില്ല, ഒറ്റക്കാണെന്നും […]