‘കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കിൽ ഊരി വേച്ചേക്ക്,നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയേണ്ട’; വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയേണ്ടെന്നും ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കിൽ ഊരി വേച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമർശം. പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നാല് വർഷം കഴിഞ്ഞ് താൻ ഇന്നതാകുമെന്ന് ഇപ്പോൾ ആരും പറയേണ്ട ആവശ്യമില്ല. നാല് വർഷം കഴിഞ്ഞ് കേരളത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുകയെന്ന് ഇപ്പോൾ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്ച്ച് […]