വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ശശി തരൂരിന് വിജയം
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ശശി തരൂരിന് വിജയം. 15,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് തരൂര്‍ പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പന്ന്യന്‍ രവീന്ദ്രന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും മുന്നില്‍ നിന്ന രാജീവ് ചന്ദ്രശേഖര്‍ വന്‍ അട്ടിമറിക്ക് ഒരുങ്ങുകയാണോയെന്ന സംശയമുണര്‍ത്തിയിരുന്നു. തൃശൂരിനൊപ്പം തിരുവനന്തപുരത്തും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഏറെ നേരം വോട്ടെണ്ണത്തില്‍ മുന്നിലായിരുന്നു. എന്നാല്‍, അവസാന ലാപ്പില്‍ ഭൂരിപക്ഷം നേടിയ തരൂര്‍ മൂന്നാംതവണയും […]