തരൂർ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: ശശി തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റാണെന്ന് പരിഹസിച്ച് എംപി കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി നേരത്തെ കെ മുരളീധരനും രംഗത്ത് എത്തിയിരുന്നു. വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും തരൂർ എടുത്തു ചാട്ടം കാണിക്കുകയാണെന്നും കൊടിക്കുന്നേൽ അഭിപ്രായപ്പെട്ടു. ശശി തരൂർ പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ല.തരൂർ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു