ജവാനിൽ ഷാരൂഖ് ഖാന്‍റെ പ്രതിനായകനാവാന്‍ വിജയ് സേതുപതി..?
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏറെ തിരക്കുള്ള നടനായതിനാൽ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും സിനിമയിൽ താരത്തിന്റെ സാന്നിധ്യം ഉടൻ പ്രഖ്യാപിക്കുമെന്നുംപറയുന്നു.ചിത്രത്തിനെക്കുറിച്ചും അതിലെ റോളിനെക്കുറിച്ചുമൊക്കെ വിശദീകരിച്ചെങ്കിലും വിജയ് സേതുപതി ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമായ ജവാനിലേക്ക് വിജയ് സേതുപതി കൂടി എത്തുന്നപക്ഷം അത് തെന്നിന്ത്യന്‍ […]