നയൻതാരയ്ക്കൊപ്പം തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഷാരൂഖ് ഖാനും മകളും
നയൻതാരയ്ക്കൊപ്പം തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാനാ ഖാനും. നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനുമൊപ്പമാണ് ഷാരൂഖ് ഖാനും മകളും ക്ഷേത്രത്തിൽ എത്തിയത്. ഷാരുഖാനും നയൻതാരും നായികാ നായകൻമാരായി എത്തുന്ന ചിത്രം ജവാൻ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതിന് മുന്നോടിയായാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സെപ്തംബര്‍ 7 നാണ് അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്.ജവാന്റെ പ്രീ ബുക്കിങ് […]