എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സൈഫിയെ ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ച് എൻഐഎ
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സംഘം. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി.എൻ ഐ എ കേസ് ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത് . ഏഴു ദിവസത്തേക്കാണ് കൊച്ചിയിലെ എൻഐഎ കോടതി ഷാരൂഖ് സെയ്‌ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് നാലാം ദിവസമാണ് ഷാരൂഖ് സെയ്ഫി കസ്റ്റിയിലുള്ളത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് […]

